കോടഞ്ചേരി: പതങ്കയത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിക്കുവേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. മലപ്പുറം മഞ്ചേരിയിൽനിന്നുള്ള ആറംഗ സംഘത്തിലെ അംഗവും കച്ചേരിപ്പടി സ്വദേശിയുമായ പ്ലസ് വൺ വിദ്യാർഥി അലൻ അഷ്‌റഫിനെയാണ് (16) കാണാതായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. സ്ഥലത്തെത്തിയ കോടഞ്ചേരി പോലീസും നാട്ടുകാരും സന്നദ്ധ സേനാംഗങ്ങളും ചേർന്ന് ഉടൻതന്നെ തിരച്ചിൽ ആരംഭിച്ചിരുന്നു. എന്നാൽ ശക്തമായ മഴ കാരണം രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ബുധനാഴ്ച രാവിലെ തിരച്ചിൽ പുനരാരംഭിക്കുമെന്ന് പോലീസ് അറിയിച്ചു.
Today Sunday you understand
ReplyDelete