Trending

മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി പുല്ലൂരാംപാറ സ്വദേ ശി


മുക്കം ചേന്ദമംഗല്ലൂർ പുൽപ്പറമ്പ് മൈതാനത്ത് പുഴവെള്ളത്തിൽ മുങ്ങിത്താഴ്ന്ന വിദ്യാർത്ഥിയെ മുക്കത്തെ ജ്വല്ലറി ജീവനക്കാരനായ സാലിഹ് സാഹസികമായി രക്ഷപ്പെടുത്തി. മന്തിക്ക് ബെറ്റ് വെച്ച് പുഴവെള്ളത്തിൽ ചാടിയ വിദ്യാർത്ഥി കാൽ മരവിച്ച് നീന്താനാകാതെ വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. റെഡ് അലർട്ടിനെ തുടർന്ന് വിദ്യാലയങ്ങൾക്ക് അവധിയായിരുന്നതിനാൽ സുഹൃത്തിന്റെ വീട്ടിലെത്തിയ വിദ്യാർത്ഥി മന്തിക്ക് ബെറ്റ് വെച്ച് സമീപത്തെ പുഴവെള്ളത്തിൽ ചാടുകയായിരുന്നു. പാതിവഴിയിൽ കാൽ മരവിച്ച് നീന്താനാകാതെ കുട്ടി വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരുടെ നിലവിളി കേട്ടാണ് പുല്ലൂരാംപാറ സ്വദേശി മുഹമ്മദ് സാലിഹ് രക്ഷകനായെത്തിയത്.

ഊണ് കഴിച്ച് പുൽപ്പറമ്പിലെ വിശ്രമകേന്ദ്രത്തിൽ ഇരിക്കുമ്പോഴാണ് സാലിഹ് വിദ്യാർത്ഥികളുടെ നിലവിളി കേൾക്കുന്നത്. ഉടൻ തന്നെ പുഴയിലേക്കിറങ്ങിയ സാലിഹ് വിദ്യാർത്ഥിയുടെ അടുത്തേക്കെത്തി. എന്നാൽ ക്ഷീണിതനായ കുട്ടിയെ കരയിലേക്ക് കൊണ്ടുവരാൻ പ്രയാസമായിരുന്നു. തുടർന്ന്, പുഴവെള്ളത്തിന് മധ്യത്തിലുണ്ടായിരുന്ന ഫുട്ബോൾ പോസ്റ്റിന്റെ ബാറിലേക്ക് വിദ്യാർത്ഥിയെ പിടിച്ചു കയറ്റുകയായിരുന്നു. സാലിഹിന്റെ അവസരോചിതമായ ഇടപെടൽ ഒരു ജീവൻ രക്ഷിച്ചു.

Post a Comment

Previous Post Next Post