യൂറ്റ്യൂബർ കാർത്തിക് സൂര്യ വിവാഹിതനായി; വധു അമ്മാവന്റെ മകൾ വർഷ
byAdmin•
0
തിരുവനന്തപുരം: പ്രമുഖ ടെലിവിഷൻ അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ വിവാഹിതനായി. അമ്മാവന്റെ മകൾ വർഷയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ക്ഷണിക്കപ്പെട്ട അതിഥികളും പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്. കാർത്തിക്കിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ വിവാഹം തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തിരുന്നു.
വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കാർത്തിക് തന്റെ സന്തോഷം പങ്കുവെച്ചു. "ഇതാണ് എന്റെ ഭാര്യ വർഷ. അവൾ പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നത് ഒരുപാട് മാറ്റങ്ങളാണ്. ഇതുവരെ ഞാൻ ഒറ്റയ്ക്കായിരുന്നു. എന്റെ സമയം മുഴുവൻ ജോലിക്കുവേണ്ടി മാറ്റിവെച്ചു. ഇപ്പോൾ ഭാര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ടുപോകും. ഹണിമൂണിനെക്കുറിച്ച് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ല, വൈകാതെ അറിയിക്കാം," കാർത്തിക് പറഞ്ഞു.
സമൂഹമാധ്യമങ്ങളിൽ വലിയ ആരാധകരുള്ള വ്ലോഗറാണ് കാർത്തിക് സൂര്യ. നിലവിൽ 3.07 ദശലക്ഷം സബ്സ്ക്രൈബേഴ്സാണ് കാർത്തിക്കിനുള്ളത്. വ്ലോഗിങ്ങിലൂടെ വലിയൊരു ആരാധകവൃന്ദത്തെ സ്വന്തമാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. വ്ലോഗിങ്ങിനു പുറമെ അവതാരകനായും കാർത്തിക് സൂര്യ തിളങ്ങുന്നുണ്ട്. അവതരണം കൊണ്ടും സംസാരരീതികൊണ്ടും അവതരണ മേഖലയിൽ ചുരുങ്ങിയ കാലംകൊണ്ടുതന്നെ തന്റേതായ ഇടം കണ്ടെത്താൻ കാർത്തിക്കിന് സാധിച്ചിരുന്നു. തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ കാർത്തിക്, 2017-ലാണ് ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ ജോലി ഉപേക്ഷിച്ച് വ്ലോഗിങ് ആരംഭിച്ചത്.