Trending

കാർഷിക കടാശ്വാസം: അപേക്ഷകൾ ഡിസംബർ 31 വരെ സമർപ്പിക്കാം


സംസ്ഥാനത്തെ കർഷകർക്കുള്ള കാർഷിക കടാശ്വാസ പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള തീയതി 2025 ഡിസംബർ 31 വരെ നീട്ടി. വയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 2020 ഓഗസ്റ്റ് 31 വരെയും, മറ്റ് ജില്ലകളിലെ കർഷകർ 2016 മാർച്ച് 31 വരെയും എടുത്ത വായ്പകളാണ് കടാശ്വാസത്തിനായി പരിഗണിക്കുക.

അപേക്ഷ സമർപ്പിക്കേണ്ട രീതി
കടാശ്വാസം ആവശ്യമുള്ള കർഷകർക്ക് വ്യക്തിഗത അപേക്ഷകൾ 'സി' ഫോമിൽ പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം കർഷക കടാശ്വാസ കമ്മീഷനിൽ നേരിട്ടോ തപാൽ മുഖേനയോ സമർപ്പിക്കാം. അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും ചേർക്കണം.

സമർപ്പിക്കേണ്ട രേഖകൾ

  • റേഷൻ കാർഡിന്റെ പകർപ്പ്.
  • വരുമാനം തെളിയിക്കുന്ന വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ).
  • അപേക്ഷകൻ കർഷകനാണെന്ന് തെളിയിക്കുന്ന കൃഷി ഓഫീസറുടെ സാക്ഷ്യപത്രം (അസ്സൽ) അല്ലെങ്കിൽ കർഷക തൊഴിലാളി ആണെന്ന് തെളിയിക്കുന്ന കർഷക തൊഴിലാളി ക്ഷേമനിധി പാസ് ബുക്ക്/ഐഡി കാർഡിന്റെ പകർപ്പ്.
  • കൃഷി ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന കരം അടച്ച രസീതിന്റെ പകർപ്പ് അല്ലെങ്കിൽ പാട്ടക്കരാറിന്റെ പകർപ്പ്.
  • വായ്പ നിലനിൽക്കുന്ന ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
ശ്രദ്ധിക്കുക:

സംസ്ഥാന സർക്കാരിന്റെ കാർഷിക കടാശ്വാസം മുമ്പ് ലഭിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

സംസ്ഥാനത്തെ സഹകരണ ബാങ്കുകളിലെ വായ്പകൾ മാത്രമാണ് ഈ പദ്ധതിക്കായി പരിഗണിക്കുന്നത്. മറ്റ് ബാങ്കുകളിൽ നിന്നുള്ള വായ്പകൾക്ക് അപേക്ഷ സ്വീകരിക്കില്ല.

കൂടുതൽ വിവരങ്ങൾ കർഷക കടാശ്വാസ കമ്മീഷൻ ഓഫീസുകളിൽ ലഭ്യമാണ്.

Post a Comment

Previous Post Next Post