Trending

നാളെ പൊതുഅവധി; ബാങ്കുകൾക്കും ബാധകം


തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാന്ദനോടുള്ള ആദര സൂചകമായി കേരളത്തിൽ ജൂലൈ 22ന് പ്രഖ്യാപിച്ച പൊതുഅവധി ബാങ്കുകൾക്കും ബാധകമാകും. നാളെ സംസ്ഥാനത്തെ ബാങ്കുകൾ പ്രവർത്തിക്കില്ലെന്ന് സർക്കാർ അറിയിച്ചു.

മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം

സംസ്ഥാനത്ത് മൂന്ന് ദിവസം ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയ്ക്കും നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുദർശനവും സംസ്കാരവും

ഇന്ന് വൈകിട്ട് 3.20 നായിരുന്നു വി എസിന്റെ അന്ത്യം. അദ്ദേഹത്തിന്റെ ഭൗതികദേഹം ഇന്ന് രാത്രി തിരുവനന്തപുരത്തെ വീട്ടിലും നാളെ രാവിലെ 9 മണിക്ക് ദർബാർ ഹാളിലും പൊതുദർശനത്തിന് വെക്കും. നാളെ ഉച്ചയോടെ മൃതദേഹം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. മറ്റന്നാളാണ് സംസ്കാരം നടക്കുക.

Post a Comment

Previous Post Next Post