Trending

ട്രാൻസ് യുവതിയെ സുഹൃത്തിന്റെ വീടിന് മുന്നിൽ മരിച്ച നിലയിൽ കണ്ടെത്തി


വടകര സ്വദേശിയായ ട്രാൻസ് യുവതിയെ സുഹൃത്തിന്റെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കമീല എന്ന യുവതിയെയാണ് സുഹൃത്തായ യുവാവ് താമസിച്ചിരുന്ന വീടിന് മുന്നിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെ നാലരയോടെയായിരുന്നു സംഭവം.

സുഹൃത്തിന്റെ സഹോദരന്റെ വീടിന് മുന്നിൽ വാഹനം നിർത്തിയിടാനായി നിർമ്മിച്ച താത്കാലിക ഷെഡ്ഡിനുള്ളിലാണ് കമീലയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിന് മുൻപ് ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞ് കമീല ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ പങ്കുവെച്ചിരുന്നു.

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്നും, ഇയാളുടെ വീടിനടുത്ത് പോയി മരിക്കാൻ പോവുകയാണെന്നുമാണ് കമീല വീഡിയോയിൽ പറഞ്ഞിരുന്നത്. സംഭവത്തിൽ താനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post