Trending

ഇരുവഴിഞ്ഞിപ്പുഴയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി


തിരുവമ്പാടി
: ഇന്ന് രാവിലെ മുതൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടത്തിൻകടവ് കൂമുള്ളംകണ്ടി ആയിശുമ്മയുടെ (75) മൃതദേഹം അഗസ്ത്യമുഴി പാലത്തിന് സമീപത്തുനിന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ കണ്ടെത്തി. രാവിലെ മുതൽ ആയിശുമ്മയെ കാണാനില്ലായിരുന്നു.
ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 

വിവരമറിഞ്ഞെത്തിയ മുക്കം ഫയർഫോഴ്‌സ് യൂണിറ്റ് മൃതദേഹം കരയ്‌ക്കെത്തിച്ചു. തുടർനടപടികൾക്കായി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post