വയനാട്: കാട്ടിക്കുളം എയ്ഡ് പോസ്റ്റിന് സമീപം പ്രൈവറ്റ് ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 85 പേർക്ക് പരിക്ക്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
മാനന്തവാടിയിൽ നിന്ന് തിരുനെല്ലിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തിരുനെല്ലി ഭാഗത്തുനിന്ന് മാനന്തവാടിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ടവരിൽ 12 പേരെ കാട്ടിക്കുളം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മുപ്പതോളം പേരെ ഗവ. മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പരിക്കേറ്റ ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു.
പ്രാഥമിക ചികിത്സ നൽകിയ ശേഷം പലരെയും വിട്ടയച്ചു. അപകടത്തിന്റെ കാരണം വ്യക്തമല്ല.