Trending

വാഹനാപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു; ഷൈനിനും അമ്മയ്ക്കും പരിക്ക്


സേലം: നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിച്ചു. അപകടത്തിൽ ഷൈൻ ടോം ചാക്കോയ്ക്കും അമ്മയ്ക്കും പരിക്കേറ്റു. ഇന്ന് പുലർച്ചെ തമിഴ്‌നാട്ടിലെ സേലത്ത് വെച്ചാണ് കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.


ബെംഗളൂരുവിലേക്ക് ഷൈനിന്റെ ചികിത്സാർത്ഥമുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. അപകടം നടന്നയുടൻ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ചാക്കോയുടെ ജീവൻ രക്ഷിക്കാനായില്ല. കാറിന്റെ മധ്യഭാഗത്തെ സീറ്റിലാണ് ചാക്കോയും ഭാര്യയും ഇരുന്നത്. ഷൈൻ ഏറ്റവും പിൻസീറ്റിൽ കിടന്നുറങ്ങുകയായിരുന്നു. മുൻസീറ്റിലായിരുന്നു സഹോദരൻ.

ഷൈനിന്റെ കൈക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും ഡ്രൈവറുടെയും പരിക്ക് നിസ്സാരമാണെന്നാണ് വിവരം. ഇന്നലെ രാത്രി 10 മണിയോടെയാണ് കുടുംബം കൊച്ചിയിൽ നിന്ന് യാത്ര തിരിച്ചത്. തൊടുപുഴയിലെ ചികിത്സ പൂർത്തിയാക്കിയ ശേഷം ചികിത്സ ബെംഗളൂരുവിലേക്ക് മാറ്റിയിരുന്നു.

Post a Comment

Previous Post Next Post