വീട്ടു മുറ്റത്ത് കളിക്കുകയായിരുന്ന ഒമ്പതു വയസ്സുകാരി തലയിൽ ചക്ക വീണ് മരിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ പറപ്പൂർ സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് ദാരുണമായി മരിച്ചത്.
ഇന്ന് വൈകുന്നേരമാണ് അപകടം സംഭവിച്ചത്. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തെ പ്ലാവില്‍ നിന്ന് ചക്ക പെട്ടെന്ന് അടർന്നു വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തസ്നിയെ ഉടൻ തന്നെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുഞ്ഞലവിയുടെയും റംലയുടെയും മകളാണ് മരിച്ച ആയിശ തസ്നി. മൃതദേഹം നിലവിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസും മറ്റ് അധികൃതരും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.