Trending

വിവാഹദിനത്തിൽ അണിഞ്ഞ 30 പവൻ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി


പ്രതീകാത്മ ചിത്രം
പലിയേരിയിൽ വിവാഹിതയായ യുവതിയുടെ 30 പവൻ സ്വർണാഭരണങ്ങൾ ആദ്യരാത്രിയിൽ മോഷണം പോയി.  കണ്ണൂർ കരിവെള്ളൂർ പലിയേരിയിലെ എ.കെ.അർജുന്റെ ഭാര്യയും കൊല്ലം സ്വദേശിനിയുമായ ആർച്ച എസ്.സുധി (27) യുടെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഈ മാസം ഒന്നിനായിരുന്നു ഇവരുടെ വിവാഹം നടന്നത്.

വിവാഹശേഷം ഭർതൃഗൃഹത്തിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലെ അലമാരയിലാണ് ആഭരണങ്ങൾ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇന്നലെ രാത്രി പരിശോധിച്ചപ്പോൾ ആഭരണങ്ങൾ കാണാനില്ലായിരുന്നു. ഒന്നാം തീയതി വൈകുന്നേരം 6 മണിക്കും രണ്ടിന് രാത്രി 9 മണിക്കും ഇടയിലുള്ള സമയത്താണ് മോഷണം നടന്നതെന്ന് യുവതി പയ്യന്നൂർ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഏകദേശം 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് പരാതി. പയ്യന്നൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് മോഷണം നടത്തിയതെന്നും എങ്ങനെയാണ് മുറിയിൽ പ്രവേശിച്ചതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ഇത്തരമൊരു സംഭവം ഉണ്ടായത് വീട്ടുകാരെയും നാട്ടുകാരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post