Trending

ഹജ്ജ് 2027: പാസ്‌പോർട്ട് ഒരുക്കിവെക്കാൻ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ നിർദ്ദേശം


മുംബൈ: 2027-ലെ (ഹിജ്റ 1448) വിശുദ്ധ ഹജ്ജ് തീർത്ഥാടനത്തിന് തയ്യാറെടുക്കുന്നവർക്കായി ഇന്ത്യൻ ഹജ്ജ് കമ്മിറ്റി അടിയന്തര മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു. സൗദി അറേബ്യയിലെ ഹജ്ജ്-ഉംറ മന്ത്രാലയം ഹജ്ജ് ഒരുക്കങ്ങൾക്കായുള്ള ഔദ്യോഗിക രേഖകൾ മെയ് 29-ന് പുറത്തുവിട്ട പശ്ചാത്തലത്തിലാണിത്. ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ വഴിയുള്ള ഔദ്യോഗിക ഹജ്ജ് പ്രഖ്യാപനം ഉടൻ തന്നെയുണ്ടാകുമെന്നും അതിനാൽ യാത്ര തിരിക്കാൻ ആഗ്രഹിക്കുന്നവർ പാസ്‌പോർട്ടുകൾ മുൻകൂട്ടി തയ്യാറാക്കി വെക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.

തീർത്ഥാടകർ താഴെ പറയുന്ന പ്രധാന നിബന്ധനകൾ നിർബന്ധമായും പാലിക്കേണ്ടതുണ്ട്:
  • മെഷീൻ റീഡബിൾ പാസ്‌പോർട്ട്: അപേക്ഷകരുടെ പാസ്‌പോർട്ടുകൾ നിർബന്ധമായും മെഷീൻ റീഡബിൾ (Machine-readable) ആയിരിക്കണം.
  • കാലാവധി: പാസ്‌പോർട്ടുകൾക്ക് കുറഞ്ഞത് 2027 ഡിസംബർ 31 വരെയെങ്കിലും കാലാവധി ഉണ്ടായിരിക്കണം.
  • ഇനിഷ്യൽ / കുടുംബപ്പേര് (Surname): പുതിയതായി പാസ്‌പോർട്ടിന് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷയിലെ 'Surname/Last Name' എന്ന കോളം യാതൊരു കാരണവശാലും ഒഴിഞ്ഞുകിടക്കാൻ അനുവദിക്കരുത് (ഇനിഷ്യലോ കുടുംബപ്പേരോ നിർബന്ധമായും രേഖപ്പെടുത്തണം).

ഭാവിയിലെ വിസ നടപടികൾ സുഗമമാക്കുന്നതിനാണ് ഈ മുൻകരുതലുകൾ. അപേക്ഷകർക്ക് കൃത്യമായ സമയത്ത് വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ സംസ്ഥാന/കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹജ്ജ് കമ്മിറ്റികൾ ഈ വിവരങ്ങൾക്ക് വ്യാപകമായ പ്രചാരണം നൽകണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഷാനവാസ് സി. (IAS) അറിയിച്ചു

Post a Comment

Previous Post Next Post