Trending

ഓൺലൈൻ മാധ്യമങ്ങൾ സാമൂഹിക മാറ്റത്തിന്റെ ചാലകശക്തി: മുനവ്വർ സാദത്ത്


ഓമശ്ശേരി: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ വാർത്തകൾ നിമിഷനേരം കൊണ്ട് ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓൺലൈൻ മാധ്യമങ്ങൾ വഹിക്കുന്ന പങ്ക് അതീവ നിർണ്ണായകമാണെന്ന് ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനവ്വർ സാദത്ത് അഭിപ്രായപ്പെട്ടു. ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) ആറാമത് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനകീയ പ്രശ്നങ്ങളിലും സാന്ത്വന പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടുകൊണ്ട് ഓൺലൈൻ മാധ്യമ പ്രവർത്തകർ നടത്തുന്ന പ്രവർത്തനങ്ങൾ പൊതുസമൂഹത്തിന് മാതൃകയാണ്. വെറും വാർത്താ വിതരണം എന്നതിനപ്പുറം, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിലൂടെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി മാറാൻ ഇത്തരം മാധ്യമക്കൂട്ടായ്മകൾക്ക് കഴിയണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒമാക് കോഴിക്കോട് ജില്ലാ ജോയിന്റ് സെക്രട്ടറി സഹല സലാഹുദ്ധീൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഓമശ്ശേരി യൂണിറ്റ് പ്രസിഡന്റ് അബ്ദുല്ല ഓമശ്ശേരി മുഖ്യാതിഥിയായിരുന്നു. ശമ്മാസ് കത്തറമ്മൽ, തൗഫീഖ് പനാമ, മജീദ് താമരശ്ശേരി, ഫാസിൽ തിരുവമ്പാടി, സത്താർ പുറായിൽ തുടങ്ങിയവർ ചടങ്ങിൽ  സംസാരിച്ചു.


പുതിയ ഭാരവാഹികൾ

2026-27 വർഷത്തെ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
  • പ്രസിഡന്റ്: ഹബീബി
  • സെക്രട്ടറി: ശമ്മാസ് കത്തറമ്മൽ
  • ട്രഷറർ: തൗഫീഖ് പനാമ
എക്സിക്യൂട്ടീവ് അംഗങ്ങൾ: സഹല സലാഹുദ്ദീൻ, പ്രകാശ് മുക്കം, റാഫി മാനിപുരം, ബഷീർ പി.ജെ, അർഷാദ്, ഇബ്രാഹിം കാരാട്ട്, ഹാരിസ്, പ്രതീഷ് ഉദയൻ.


ക്ഷേമ പദ്ധതികൾ
രും വർഷങ്ങളിൽ ഓൺലൈൻ മാധ്യമപ്രവർത്തകരുടെ ക്ഷേമത്തിനും നിയമപരമായ അവബോധത്തിനുമായി വിപുലമായ പദ്ധതികൾ നടപ്പിലാക്കാൻ പുതിയ കമ്മിറ്റി തീരുമാനിച്ചു. സംഘടനയുടെ മുൻകാല പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഭാരവാഹികളെ ചടങ്ങിൽ ആദരിച്ചു. കൂടാതെ സമ്മേളനത്തിൽ പങ്കെടുത്തവർക്ക് പ്രത്യേക സ്നേഹോപഹാരങ്ങളും നൽകി. വിപുലമായ സംഘടനാ ചർച്ചകളോടെ നടന്ന സമ്മേളനം വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടെയാണ് സമാപിച്ചത്.

Post a Comment

Previous Post Next Post