വ൯ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു കൺവെ൯ഷ൯. കൺവെൻഷനിൽ മുസ്‌ലീം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് യൂനുസ് പുത്തലത്ത് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാവ് കെ.സി.അബു മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ കെ.ടി.മൻസൂർ സ്വാഗതം പറഞ്ഞു.
![]() |
മുസ്‌ലീം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി.ചെറിയ മുഹമ്മദ്, യുഡിഎഫ് ജില്ലാ ചെയർമാൻ വി.ഡി.ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ, യുഡിഎഫ് നേതാക്കളായ എബ്രഹാം കഴുമ്പിൽ, സി.ജെ.ടെന്നിസൺ ഹെലൻ ഫ്രാൻസിസ്, പി.ജി. മുഹമ്മദ്, സി.ജെ.ആൻ്റണി, ബാബു പൈക്കാട്ടിൽ, ബി.പി.റഷീദ്, പി.സി.മാത്യു, അഡ്വ മോഹൻ ലാൽ, ടി.ജെ റോയ് ,ഫ്രാൻസിസ് അടിവാരം,അബ്‌ദു കൊയങ്ങോറ൯, അംബിക മംഗലത്ത്, അന്നക്കുട്ടി ദേവസ്യ, എം.സിറാജുദ്ദീൻ ജോബി ഇലന്തൂർ, കവിത ടീച്ചർ, ജിതിൻ പല്ലാട്ട്, കെ.വി.അബ്‌ദുറഹിമാൻ, കെ.സി.മുഹമ്മദ് ഹാജി, ഷിനോയ് അടയ്ക്കപ്പാറ, ബിജു താനിക്കാക്കുഴി, സണ്ണി കാപ്പാട്ട് മല തുടങ്ങിയവർ പ്രസംഗിച്ചു.
കൺവെ൯ഷന് പിന്നാലെ സി.കെ.കാസിമിനെയും ആനയിച്ച് തിരുവമ്പാടി ടൗണിൽ കൂറ്റ൯ പ്രകടനവും നടന്നു.


