പ്രധാന ആവശ്യങ്ങൾ ഇവയാണ്:
പെർമിറ്റ് പുതുക്കൽ: 140 കിലോമീറ്ററിൽ അധികം ദൂരം സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകളുടെ പെർമിറ്റ് സർക്കാർ പുതുക്കി നൽകുന്നില്ലെന്ന് സമിതി നേതാക്കൾ ചൂണ്ടിക്കാട്ടി. ഇത് ഒട്ടേറെപ്പേർക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ യാത്രാനിരക്ക്: വിദ്യാർത്ഥികളുടെ യാത്രാനിരക്കിൽ കാലോചിതമായ വർദ്ധന നടപ്പിലാക്കണം.
കൺസഷൻ കാർഡ്: കൺസഷൻ കാർഡ് വിതരണം കുറ്റമറ്റതാക്കണം.
അമിത പിഴ: ബസ് ഉടമകളിൽ നിന്നും അമിതമായ പിഴ ഈടാക്കുന്ന നടപടി അവസാനിപ്പിക്കണം. ഇത് ഉടമകൾക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന അശാസ്ത്രീയ നടപടിയാണെന്നും സമിതി പറയുന്നു.
പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: ബസ് ജീവനക്കാർക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു
ഈ ആവശ്യങ്ങളിൽ സർക്കാർ അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെങ്കിൽ സമരം ശക്തമാക്കാനാണ് ബസ്സുടമകളുടെ തീരുമാനം. നാളത്തെ സമരം ജനജീവിതത്തെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.