പുല്ലൂരാംപാറ: സെൻ്റ് ജോസഫ്സ് ഹൈസ്കൂളിന്റെ ചരിത്രത്തിലെ പ്രധാന നാഴികക്കല്ലായ സുവർണ്ണ ജൂബിലിയുടെ വർണ്ണാഭമായ ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം കുറിച്ചു. മുൻ അധ്യാപകരായ ടോമി സിറിയക്, പി.എ ജോർജ്ജ് എന്നിവർ തെളിച്ച തിരിയുടെ ജ്വാലാനാളത്തിൽ നിന്നും, അമ്പതു വർഷങ്ങളിലൂടെ കടന്നുപോയ വിദ്യാർത്ഥികൾ പകർന്നെടുത്ത ഭദ്രദീപം കൊളുത്തി തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ ലിൻ്റോ ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ ഫാ. കുര്യാക്കോസ് മുകാല അധ്യക്ഷത വഹിച്ച ചടങ്ങിൽ, കോർപ്പറേറ്റ് മാനേജർ ഫാ. ജോസഫ് വർഗീസ് പാലക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. തലയാട് എ.എൽ.പി.എസ് സ്കൂൾ അധ്യാപകൻ സുജിത്ത് ജോസഫ് രൂപകൽപ്പന ചെയ്ത ലോഗോ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ പ്രകാശനം ചെയ്തു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർപേഴ്സൺ റംല ചോലക്കൽ, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ബാബു കളത്തൂർ, തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് മെമ്പർ മേഴ്സി പുളിക്കാട്ട്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മിലൻ ഫ്രാൻസിസ്, സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജോളി ഉണ്ണിയേപ്പിള്ളിൽ, സെൻ്റ്. ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ സുനിൽ ജോസഫ്, സെൻ്റ്. ജോസഫ്സ് യു.പി സ്കൂൾ ഹെഡ്മാസ്റ്റർ സിബി കുര്യാക്കോസ്, പി.ടി.എ പ്രസിഡൻ്റ് വിൽസൺ താഴത്തുപറമ്പിൽ, മുൻ അധ്യാപകൻ ജോർജ് ഇടയോടി, യുവ പ്രസിഡൻ്റ് ജോജോ കാഞ്ഞിരക്കാടൻ, എം.പി.ടി.എ പ്രസിഡൻ്റ് അനു പ്രകാശ്, വിദ്യാർഥി പ്രതിനിധി അബിഗെയ്ൽ എലിസബത്ത് ജോസഫ്, സീനിയർ അസിസ്റ്റൻ്റ് റെജി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ചലച്ചിത്ര പിന്നണി ഗായകൻ ഉണ്ണികൃഷ്ണൻ മാഷ്, വീണ ജോസ് എന്നിവർ ഗാനങ്ങൾ ആലപിച്ച് പരിപാടിക്ക് മാറ്റുകൂട്ടി.