പുതുപ്പാടി: വയൽ ഉഴുന്നതിനിടെ ട്രാക്ടർ മറിഞ്ഞ് പുതുപ്പാടി സ്റ്റേറ്റ് സീഡ് ഫാമിലെ ജീവനക്കാരനായ ട്രാക്ടർ ഡ്രൈവർ കൊട്ടാരക്കോത്ത് വളഞ്ഞപാറ ഹരിദാസൻ (52) മരിച്ചു. ഇന്ന് രാവിലെ 10:30 ഓടെയാണ് അപകടം നടന്നത്.
വയലിൽ ഉഴുന്നുമറിയുന്നതിനിടെ ട്രാക്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ട ഹരിദാസനെ നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ സ്വീകരിച്ച് വരികയാണെന്ന് അധികൃതർ അറിയിച്ചു.