Trending

ഹോട്ടലിൽ നിന്ന് പുറത്താക്കിയതിലുള്ള വൈരാഗ്യം: യുവാവിനെ മർദ്ദിച്ചയാൾക്കെതിരെ കേസ്


തിരുവമ്പാടി: ലഹരി ഉപയോഗിച്ചതിനെത്തുടർന്ന് ഹോട്ടൽ ജോലിയിൽ നിന്ന് പുറത്താക്കിയതിന്റെ വൈരാഗ്യത്തിൽ മറ്റൊരു ജീവനക്കാരനെ ഹോട്ടലിൽ കയറി മർദ്ദിച്ച യുവാവിനെതിരെ തിരുവമ്പാടി പോലീസ് കേസെടുത്തു. കൂടരഞ്ഞിയിലെ ഒരു ഹോട്ടലിലാണ് സംഭവം.

നേപ്പാൾ സ്വദേശിയായ കമലിനെയാണ് ലഹരി ഉപയോഗം കാരണം ഹോട്ടൽ ഉടമ ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. എന്നാൽ, കഴിഞ്ഞ ദിവസം ഇയാൾ വീണ്ടും ഹോട്ടലിലെത്തുകയും ബംഗാൾ സ്വദേശിയായ സന്ദീപ് എന്ന ജീവനക്കാരനെ മർദ്ദിക്കുകയുമായിരുന്നു. താൻ ലഹരി ഉപയോഗിക്കുന്ന വിവരം ഹോട്ടൽ ഉടമയെ അറിയിച്ചത് സന്ദീപാണെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ കമൽ സന്ദീപിനെ മർദ്ദിക്കുന്നത് വ്യക്തമാണ്. തിരുവമ്പാടി പോലീസ് തുടർനടപടികൾ സ്വീകരിച്ച് വരികയാണ്.

Post a Comment

Previous Post Next Post