കൊടുവള്ളി: ജിദ്ദയിൽ നിന്ന് ജിസാനിലേക്ക് സ്റ്റേഷനറി സാധനങ്ങളുമായി പോയ വാഹനം അപകടത്തിൽപ്പെട്ട് കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം. ജിദ്ദ ജാമിയ ഖുവൈസിൽ താമസിക്കുന്ന കൊടുവള്ളി ആവിലോറ കിഴക്കോത്ത് പാറക്കൽ കിഴക്കേചെവിടൻ അബ്ദുൽ മജീദ് മുസ്ലിയാരുടെ മകൻ മുഹമ്മദ് ബാദുഷ ഫാരിസ് (25) ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന കോഴിക്കോട് പാറോപ്പടി സ്വദേശിയായ മറ്റൊരു യുവാവിന് പരിക്കേറ്റു.
ജിദ്ദയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെ അലിത്തിന് സമീപം പുലർച്ചെയായിരുന്നു അപകടം നടന്നത്. ഇവർ സഞ്ചരിച്ച വാഹനം ഒരു ട്രെയിലറിന് പിന്നിൽ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.
മരണപ്പെട്ട മുഹമ്മദ് ബാദുഷ ഫാരിസിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരികയാണ്. മാതാവ്: ഷറീന. സഹോദരങ്ങൾ: ആദിൽഷ, ജന്ന ഫാത്തിമ.