Trending

മമ്മൂട്ടിയുടെ ഭാര്യാപിതാവ് അന്തരിച്ചു


നടൻ മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി.എസ്. അബു (92) അന്തരിച്ചു. ഇന്ന് രാവിലെ 9 മണിയോടെ മട്ടാഞ്ചേരിയിലെ വസതിയിലായിരുന്നു അന്ത്യം. പ്രായാധിക്യവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്.

മുൻ സി.ഐ.ടി.യു വിഭാഗം മലഞ്ചരക്ക് കൺവീനറായിരുന്ന അദ്ദേഹം പൊതുപ്രവർത്തന രംഗത്തും സജീവമായിരുന്നു. മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷനിലാണ് അബുവിന്റെ താമസം. ഖബറടക്കം ബുധനാഴ്ച വൈകിട്ട് 8 മണിക്ക് ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ. പായാട്ട് പറമ്പ് വീട്ടിൽ പരേതനായ സുലൈമാൻ സാഹിബിന്റെ മകനാണ്. മാതാവ്: പരേതയായ ആമിന.

ഭാര്യ:പരേതയായ നബീസ. മക്കൾ: അസീസ്, സുൽഫത്ത്, റസിയ, സൗജത്ത്. മരുമക്കൾ: മമ്മൂട്ടി (പി.ഐ.മുഹമ്മദ് കുട്ടി), സലീം, സൈനുദ്ദീൻ, ജമീസ് അസീബ്.

മമ്മൂട്ടിയും കുടുംബവും അബുവിന്റെ വിയോഗത്തിൽ അതിയായ ദുഃഖത്തിലാണ്. സിനിമാ, രാഷ്ട്രീയ മേഖലകളിലെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post