Trending

റേഷൻ വിതരണം: ജൂൺ മാസത്തെ സമയം നീട്ടി, ജൂലൈ വിതരണം വെള്ളിയാഴ്ച മുതൽ


2025 ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ 2, 2025 ബുധനാഴ്ച വരെ നീട്ടിയതായി സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾക്ക് ഈ അവസരം വിനിയോഗിച്ച് ജൂൺ മാസത്തെ റേഷൻ വിഹിതം കൈപ്പറ്റാവുന്നതാണ്.

അവധി ദിനം
ജൂലൈ 3, 2025 വ്യാഴാഴ്ച റേഷൻ കടകൾക്ക് അവധിയായിരിക്കും. ഈ ദിവസം റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ല.

ജൂലൈ മാസത്തെ വിതരണം ആരംഭിക്കുന്നു

2025 ജൂലൈ മാസത്തെ റേഷൻ വിതരണം ജൂലൈ 4, 2025 വെള്ളിയാഴ്ച മുതൽ ആരംഭിക്കും. എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകൾക്കും അനുവദിച്ചിട്ടുള്ള ജൂലൈ മാസത്തെ റേഷൻ വിഹിതം സംബന്ധിച്ച വിവരങ്ങൾ ചുവടെയുള്ള ചിത്രത്തിൽ ലഭ്യമാണ്.


ഓരോ റേഷൻ കാർഡിനും അനുവദിച്ചിട്ടുള്ള റേഷൻ സാധനങ്ങളുടെ ഇനം തിരിച്ചുള്ള അളവ് അറിയുന്നതിനായി https://epos.kerala.gov.in/SRC_Trans_Int.jsp എന്ന ലിങ്ക് സന്ദർശിക്കാവുന്നതാണ്.

Post a Comment

Previous Post Next Post