Trending

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേർ അറസ്റ്റിൽ


കോഴിക്കോട്: നമ്പർ പ്ലേറ്റില്ലാത്ത വാഹനത്തിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടർന്ന അഞ്ചുപേരെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശികളായ നസീബ് സി.പി., ജ്യോതിൽ ബാസ്, മുഹമ്മദ് ഹാരിസ്, ഫൈസൽ, അബ്ദുൾ വാഹിദ് എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി 10:15 ഓടെ വെങ്ങളിപ്പാലം മുതൽ ഇവർ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ പിന്തുടരുകയായിരുന്നു. തുടർന്ന് വെസ്റ്റ് ഹിൽ ചുങ്കത്ത് വെച്ചാണ് നടക്കാവ് പോലീസ് ഇവരെ പിടികൂടിയത്. ഇവരുടെ വാഹനത്തിൽനിന്ന് ഒരു വാക്കി ടോക്കിയും കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.

Post a Comment

Previous Post Next Post