മുക്കം: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ പഞ്ചായത്തിനോടൊപ്പം ലഹരിക്കെതിരെ 2 മില്യൺ പ്രതിജ്ഞ (2 Million Pledge) മുക്കം നഗരസഭയുടെ നേതൃത്വത്തിൽ ജൂൺ 26, 2025 ന് രാവിലെ 11:30 ന് മുക്കം ബസ് സ്റ്റാൻഡിൽ വെച്ച് നടന്നു. ലഹരി വിപത്തിനെതിരെ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
പ്രസ്തുത പരിപാടിയോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. സെന്റ് ജോസഫ് ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾ ഡാൻസും പാട്ടും അവതരിപ്പിച്ചു. ഡോൺ ബോസ്കോ കോളേജിലെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ വിഷയത്തിൽ മൈം അവതരിപ്പിച്ചു. സമന്വയ റെസിഡന്റ് അസോസിയേഷൻ ലഹരിക്കെതിരെയുള്ള നാടകം അവതരിപ്പിച്ച് സന്ദേശം നൽകി.
ചടങ്ങിൽ മുക്കം നഗരസഭ ചെയർമാൻ പി.ടി. ബാബു, വൈസ് ചെയർപേഴ്സൺ ചാന്ദ്നി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാഷ്, ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കുഞ്ഞൻ മാഷ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിഭാഗം ജീവനക്കാർ, കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, റെസിഡൻസ് അസോസിയേഷൻ അംഗങ്ങൾ തുടങ്ങി നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.