Trending

ഇരുവഞ്ഞിപ്പുഴയിൽ മാലിന്യം തള്ളിയ കേസ്: രണ്ടുപേർ കൂടി പിടിയിൽ


മുക്കം: കൊയിലാണ്ടി-എടവണ്ണ സംസ്ഥാനപാതയോരത്ത് മുക്കം പാലത്തിനുസമീപം ഇരുവഞ്ഞിപ്പുഴയിൽ മാലിന്യം തള്ളിയ സംഭവത്തിൽ രണ്ടുപേർകൂടി പിടിയിലായി. വാഹനമോടിച്ച അരക്കിണർ സ്വദേശി സോനു, തിരൂരങ്ങാടി കോഴച്ചെന സ്വദേശി അൻസിയ എന്നിവരെയാണ് മുക്കം എസ്ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പിടികൂടിയത്.

ചോണാട് പാതയോരത്തും ഇരുവഞ്ഞിപ്പുഴയിലും കോഴിയുടെ അറവുമാലിന്യം തള്ളിയ സംഭവത്തിൽ സ്ത്രീ ഉൾപ്പെടെ മൂന്ന് പേരുടെ പേരിലാണ് മുക്കം പോലീസ് കേസെടുത്തിരുന്നത്. അൻസിയയുടെ ഭർത്താവും ഒന്നാംപ്രതിയുമായ മുഹമ്മദ് അഫീഫ് നേരത്തേ പിടിയിലായിരുന്നു.

മാലിന്യം കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനത്തിന്റെ നമ്പർ നേരത്തേ കണ്ടെത്തിയിരുന്നു. ഇതേ വാഹനത്തിൽ മാലിന്യവുമായി പോകുന്നതിനിടെ കൊയിലാണ്ടിയിൽനിന്ന് പിന്തുടർന്ന് മലപ്പുറത്തുവെച്ചാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞ മാസം 31-ന് പുലർച്ചെയായിരുന്നു കോഴിയുടെ പഴകിയ അറവുമാലിന്യം ഇരുവഞ്ഞിപ്പുഴയിൽ തള്ളിയത്.

Post a Comment

Previous Post Next Post