Trending

ലഹരിക്കേസില്‍ തമിഴ് നടൻ ശ്രീകാന്ത് കസ്റ്റഡിയില്‍

ചെന്നൈ: ലഹരിക്കടത്ത് കേസിൽ തമിഴ് നടൻ ശ്രീകാന്തിനെ നുങ്കമ്പാക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. നടനെ ഇപ്പോൾ നുങ്കമ്പാക്കം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ മുൻ എഐഎഡിഎംകെ അംഗം, ശ്രീകാന്തിന് മയക്കുമരുന്ന് നൽകിയിരുന്നതായി ആരോപണം ഉയർന്നിരുന്നു. ഈ ആരോപണത്തെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. കേസിൽ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

Post a Comment

Previous Post Next Post