Trending

എസ്.എസ്.എൽ.സി ഫലം നാളെ; പ്രഖ്യാപനം വൈകീട്ട് മൂന്നിന്


ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്ക് പി.ആർ. ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഫലപ്രഖ്യാപനം നടത്തും.

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിലൂടെ ഫലം അറിയാനാകും.

ടി.എച്ച്.എസ്.എൽ.സി, എ.എച്ച്.എസ്.എൽ.സി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

കേരളത്തിലെ 2964 പരീക്ഷാ കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് പരീക്ഷാ കേന്ദ്രങ്ങളിലും ഗൾഫിലെ ഏഴ് പരീക്ഷാ കേന്ദ്രങ്ങളിലുമായി 427021 വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. കഴിഞ്ഞ വർഷം 99.69 ശതമാനമായിരുന്നു എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയശതമാനം.

Post a Comment

Previous Post Next Post