Trending

എംഡിഎംഎയുമായി കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍


കോഴിക്കോട്: നഗരത്തിലെ ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപം വാഹനത്തില്‍ കടത്തുകയായിരുന്ന 27 ഗ്രാം മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നാലുപേരെ പോലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം.

കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍ (26), കതിരൂര്‍ സ്വദേശിനി ആതിര (25), പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി (24), കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് (27) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

പോലീസ് സംഘം ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. മയക്കുമരുന്ന് കടത്താനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ചും ഇത് എവിടെ കൊണ്ടുപോകുകയായിരുന്നു എന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യുവതികള്‍ ഉള്‍പ്പെടെയുള്ള സംഘം ഇത്രയധികം മയക്കുമരുന്നുമായി പിടിയിലായത് നഗരത്തില്‍ ഞെട്ടലുളവാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും മയക്കുമരുന്ന് കടത്തുന്നവരെ പിടികൂടാനുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post