Trending

കനാലിൽ മീൻ പിടിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു


മീൻ പിടിക്കാൻ പോയ യുവാവ് മാഹി കനാലിൽ വീണു മരിച്ചു. വടകര തൊടന്നൂർ സ്വദേശിയായ വരക്കൂൽ താഴെ മുഹമ്മദ് (31) ആണ് ഇന്ന് ഉച്ചയോടെ മീൻ പിടിക്കാൻ പോയതിന് പിന്നാലെ മുങ്ങിമരിച്ചത്.
മീൻ പിടിക്കുന്നതിനിടെ വലയോടൊപ്പം കനാലിലേക്ക് കാൽവഴുതി വീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

കോട്ടപ്പള്ളി കന്നിനട സൈഡ് കൽവർട്ടിനടുത്ത് വെച്ചാണ് കാണാതായത്. ശക്തമായ അടിയൊഴുക്ക് തുടക്കത്തിൽ തിരച്ചിലിന് തടസ്സമായി. തുടർന്ന് കൂടുതൽ മുങ്ങൽ വിദഗ്ദ്ധരെത്തി തിരച്ചിൽ നടത്തുകയായിരുന്നു.
ഏഴ് മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മുഹമ്മദിന്റെ മൃതദേഹം കണ്ടെത്തിയത്.

സംഭവസ്ഥലത്ത് കുറ്റ്യാടി എം.എൽ.എ. കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു. വടകര, നാദാപുരം ഫയർ യൂണിറ്റുകളും സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post