LATEST

6/recent/ticker-posts

മാവോയിസ്റ്റ് ഭീഷണി: കോടഞ്ചേരി പഞ്ചായത്തിലെ 6 ബൂത്തുകളിൽ ഇന്നും നാളെയും കർശന പൊലീസ് സുരക്ഷ


കോടഞ്ചേരി പഞ്ചായത്തിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 6 ബൂത്തുകളിൽ ഇന്നും നാളെയും പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തും. ചെമ്പുകടവ് ഗവ.യുപി സ്കൂളിൽ 3 ബൂത്തുകളിലും നൂറാംതോട് എഎംഎൽപി സ്കൂളിലെ 3 ബൂത്തുകളിലുമാണു കനത്ത സുരക്ഷ ഒരുക്കുന്നത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേന്ദ്ര സേനയുടെ ഉൾപ്പെടെ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. ബൂത്തും പരിസരവും മുഴുവൻ സമയ നിരീക്ഷണത്തിലായിരിക്കും.


ഈ ബൂത്തുകളിൽ 8 സായുധ സേനാംഗങ്ങളും 2 പൊലീസും 4 സ്പെഷൽ പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. കൂട‌ാതെ പ്രത്യേക പൊലീസ് പട്രോളിങ്ങും ഉണ്ടാകും. ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളുകളിൽ എത്തി പരിശോധന നടത്തി. നാഗാലാൻഡിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ‍‍‍‍‍ സേനാംഗങ്ങൾ കോടഞ്ചേരിയിൽ എത്തിയിട്ടുണ്ട്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments