കുന്ദമംഗലത്ത് 21 കാരി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയുമായി മൂന്ന് സുഹൃത്തുകൾക്കെതിരെ മെഡിക്കൽ കോളജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
തിങ്കളാഴ്ച രാത്രി കുന്ദമംഗലത്തെ ഒരു ഫ്ലാറ്റിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും നഗ്ന വീഡിയോ പകർത്തിയ ശേഷം ഭീഷണിപ്പെടുത്തിയതായും യുവതി നൽകിയ മൊഴിയിൽ പറയുന്നു.
തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നത്. സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിച്ച ശേഷം ഒരാളോടൊപ്പം ഫ്ലാറ്റിലെത്തിയതായും, അവിടെ ശേഷിച്ചിരുന്ന മൂന്ന് സുഹൃത്തുകൾ ചേർന്നാണ് പീഡിപ്പിക്കാൻ ശ്രമിച്ചത് എന്നാണ് പരാതി.
മെഡിക്കൽ കോളജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്ക്തിരെ വ്യക്തമായ തെളിവുകൾ ശേഖരിക്കുന്നതിന് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.