LATEST

6/recent/ticker-posts

എളേറ്റിൽ വട്ടോളിയിൽ യുവാവിനെ കോടാലി കൊണ്ട് വെട്ടി പരുക്കേൽപ്പിച്ചു; പ്രതി പിടിയിൽ



എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ വെച്ച് മൂർക്കൻ കുണ്ട് പീറ്റക്കണ്ടി ദേവദാസിനാണ് വെട്ടേറ്റത്. തലക്കും കൈക്കും, ദേഹത്തും പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിലാണ് ദേവദാസിനെ വെട്ടിയത്. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ താമരശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസ് പിടികൂടി. അക്രമണത്തിനു പിന്നിൽ പ്രത്യേക കാരണമൊന്നും ഇല്ലെന്നാണ് വിവരം. പ്രതി മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി പോലീസ് പറയുന്നു. രാവിലെ 8 മണിക്കായിരുന്നു സംഭവം.

Post a Comment

0 Comments