LATEST

6/recent/ticker-posts

സിദ്ധാർഥൻ കേസിൽ ഉൾപ്പെട്ട പ്രതിയുടെ പിതാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി



വൈത്തിരി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പതിനൊന്നാം പ്രതി ആദിത്യന്റെ അച്ഛനെ മരിച്ച നിലയിൽ കണ്ടെത്തി. പന്തിരിക്കര പുതിയോട്ടുംകര പി.കെ. വിജയനെയാണ് (55) വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹൃദയാഘാതമാണെന്ന് പ്രാഥമികനിഗമനം.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

ഇന്നു രാവിലെയാണ് സംഭവം. പിള്ളപ്പെരുവണ്ണ ഗവ.എൽപി സ്കൂൾ അധ്യാപകനാണ്. ഇതേ സ്കൂളിലെ പ്രധാനാധ്യാപികയാണ് ഭാര്യ മേരി മിറാൻഡ. മകൾ: അരുണിമ (വിദ്യാർഥി).

സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട് വിജയനെ ചോദ്യം ചെയ്തിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.  

Post a Comment

0 Comments