LATEST

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ വാഹന അപകടം ബൈക്ക് യാത്രികന് ദാരുണാന്ത്യം.


താമരശ്ശേരി ചുരം ഒന്നാം വളവിന് താഴെ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു. നെല്ലിപ്പൊയിൽ സ്വദേശി മണ്ണാട്ട് എം എം എബ്രഹാം (68) ആണ് മരണപ്പെട്ടത്. രാവിലെ 6 മണിയോടെയായിരുന്നു അപകടം.

തടി കയറ്റി ചുരം ഇറങ്ങി വരികയായിരുന്ന താമരശ്ശേരി സ്വദേശിയുടെ "കുറുന്തൊടി " ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

ചുരം സംരക്ഷണ സമിതി പ്രവർത്തകരായ ലത്തീഫ് പാലക്കുന്നൻ, സമറുദ്ദീൻ താമരശ്ശേരി എന്നിവർ ചേർന്നാണ് പരിക്കേറ്റയാളെ മെഡിക്കൽ കോളേജിൽ എത്തിച്ചത്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments