LATEST

6/recent/ticker-posts

ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേ കൈതപ്പൊയിൽ സ്വദേശി അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു


മലയാളി യുവാവ് അയര്‍ലന്‍ഡില്‍ കുഴഞ്ഞുവീണ് മരിച്ചു.  കൈതപ്പൊയിൽ വെസ്റ്റ് പുതുപ്പാടി സ്വദേശി വിജേഷ് പി കെ (32) ആണ് മരിച്ചത്. അയര്‍ലന്‍ഡിലെ കൗണ്ടിമീത്ത് സ്റ്റാമുള്ളിനില്‍ താമസിച്ച് വരികയായിരുന്ന വിജേഷ് കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയ ശേഷം അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

ടാൽബോട്ട് ഗ്രൂപ്പിന് കീഴിലുള്ള റെഡ് വുഡ് എക്സ്റ്റൻഡഡ് കെയർ ഹോമിൽ ഹെൽത്ത്‌ കെയർ അസിസ്റ്റന്റായി ജോലി ചെയ്തു വരികയായിയുന്നു വിജേഷ്. 2023 ഡിസംബറിലാണ് സ്റ്റാമുള്ളിനിൽ എത്തിയത്. ഇദ്ദേഹത്തിന്‍റെ കുടുംബം നാട്ടിലാണ്. മൃതദേഹം ദ്രോഹെട ഔർ ലേഡി ഓഫ് ലൂർദ് ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments