LATEST

6/recent/ticker-posts

കരസേന അഗ്നിപഥ് കേരള റിക്രൂട്ട്‌മെന്റ് 2024ന് ഇന്ന് കൂടി അപേക്ഷിക്കാം



ഇന്ത്യന്‍ ആര്‍മിയുടെ കരസേന അഗ്നിപഥ് കേരള റിക്രൂട്ട്‌മെന്റ് 2024ന് ഇന്ന് കൂടി അപേക്ഷിക്കാം. മാര്‍ച്ച് 22നാണ് അവസാന തീയതി. അഗ്നിപഥ് റിക്രൂട്ട്‌മെന്റ് മുഖേന തെരഞ്ഞെടുക്കുന്ന സൈനികരെ അഗ്നിവീര്‍ എന്നായിരിക്കും അറിയപ്പെടുക. മിനിമനം എസ്.എസ്.എല്‍.സി പൂര്‍ത്തിയാക്കിയ ഉദ്യോഗാര്‍ഥികള്‍ക്ക് റാലിയിലേക്ക് അപേക്ഷിക്കാവുന്നതാണ്.


കേരളത്തില്‍ രണ്ട് ജില്ലകളിലായാണ് റാലി നടക്കുന്നത്. കാലിക്കറ്റ് ARO, തിരുവനന്തപുരം ARO കളിലായാണ് റിക്രൂട്ട്‌മെന്റ് നടക്കുക. 

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇


ARO പരിധിയില്‍ ഉള്‍പ്പെടുന്ന ജില്ലകള്‍

1. കാലിക്കറ്റ് (ARO)

  • കോഴിക്കോട് 
  • കാസര്‍ഗോഡ്
  • മലപ്പുറം
  • പാലക്കാട്
  • വയനാട്
  • തൃശ്ശൂർ
  • കണ്ണൂര്‍
  • കേന്ദ്ര ഭരണ പ്രദേശങ്ങള്‍

2. തിരുവനന്തപുരം (ARO)

  • തിരുവനന്തപുരം
  • ആലപ്പുഴ
  • കൊല്ലം
  • പത്തനംതിട്ട
  • കോട്ടയം 
  • ഇടുക്കി
  • എറണാകുളം

ശമ്പളം
അഗ്നിവീറായി തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് നിശ്ചിത ശമ്പളവും, മറ്റ് അലവന്‍സുകളും, ഇന്‍ഷുറന്‍സ് പരിരക്ഷയും ലഭിക്കും. 

ആദ്യവര്‍ഷം പ്രതിമാസം 30000 രൂപയും, രണ്ടാം വര്‍ഷം 33,000 രൂപയും, മൂന്നാം വര്‍ഷം 36500 രൂപയും, നാലാം വര്‍ഷം 40,000 രൂപയും ശമ്പളമായി ലഭിക്കും. 

ശമ്പളത്തിന്റെ 30% സേവാനിധി പാക്കേജിലേക്ക് മാറ്റി വെക്കും. നാല് വര്‍ഷത്തിന് ശേഷം പിരിഞ്ഞ് പോരിമ്പോള്‍ 5.02 ലക്ഷം രൂപയുടെ കോര്‍പ്പസ് ലഭിക്കും. അഗ്നിവീര്‍ സൈനികര്‍ക്ക് 10.04 ലക്ഷം രൂപയും അതിന്റെ പലിശയും സൈനികര്‍ക്ക് ലഭിക്കും. സേവാനിധി പാക്കേജില്‍ നിന്നും ലഭിക്കുന്ന തുകയ്ക്ക് ആദായ നികുതി അടക്കേണ്ടതില്ല. 

അലവന്‍സുകള്‍
യാത്ര, വസ്ത്രം, റേഷന്‍, റിസ്‌ക്& ഹാര്‍ഡ്ഷിപ്പ് അലവന്‍സുകള്‍ ലഭിക്കുന്നതാണ്. 

ലൈഫ് ഇന്‍ഷുറന്‍സ് 
അഗ്നിവീര്‍ സൈനികര്‍ക്ക് 48 ലക്ഷം രൂപയുടെ നോണ്‍ കോണ്‍ട്രിബ്യൂട്ടറി ലൈഫ് ഇന്‍ഷുറന്‍സ് നാല് വര്‍ഷ കാലായളവില്‍ ലഭിക്കുന്നതാണ്. 

യോഗ്യത
1. അഗ്നിവീര്‍ ജനറല്‍ ഡ്യൂട്ടി
മിനിമം 45 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി പാസായിരിക്കണം. ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം. 

2. അഗ്നിവീര്‍ (ടെക്‌നിക്കല്‍, ഏവിയേഷന്‍/ അമ്മ്യൂണിഷന്‍ എക്‌സാമിനര്‍)
പ്ലസ് ടു സയന്‍സ്, കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

3. അഗ്നിവീര്‍ ക്ലര്‍ക്ക്/ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍
60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു പാസായിരിക്കണം. ഓരോ വിഷയത്തിലും കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

4. അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ (പത്താം ക്ലാസ്)
എസ്.എസ്.എല്‍.സി, ഒരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. മൊത്തം ശതമാനത്തില്‍ നിബന്ധനകളില്ല.

5. അഗ്നിവീര്‍ ട്രേഡ്‌സ്മാന്‍ (എട്ടാം ക്ലാസ്)
എട്ടാം ക്ലാസ് പാസായിരിക്കണം. മൊത്തം ശതമാനത്തില്‍ നിബന്ധനകള്‍ ഇല്ല. എങ്കിലും ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 

പ്രായപരിധി

അഗ്‌നി വീര്‍ ( ജനറല്‍ ഡ്യൂട്ടി): 17½  21 വയസ്സ് വരെ
അഗ്‌നി വീര്‍ (ടെക്‌നിക്കല്‍, ഏവിയേഷന്‍/ അമ്മ്യൂണിഷന്‍):  17½  21 വയസ്സ് വരെ
അഗ്‌നി വീര്‍ ക്ലര്‍ക്ക്/ സ്റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍:  17½  21 വയസ്സ് വരെ
അഗ്‌നി വീര്‍ ട്രേഡ്‌സ്മാന്‍:  17½  21 വയസ്സ് വരെ
ഉദ്യോഗാര്‍ത്ഥികള്‍ 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവരായിരിക്കണം

ഉദ്യോഗാര്‍ഥികള്‍ക്ക് വിശദമായ ഫിസിക്കല്‍ ടെസ്റ്റ് ഉണ്ടായിരിക്കും.  അപേക്ഷ നല്‍കുന്നതിനായി സന്ദര്‍ശിക്കുക. 

വിജ്ഞാപനം
തിരുവനന്തപുരം (ARO) : Click here
കാലിക്കറ്റ് (ARO) : Click here 

Post a Comment

0 Comments