LATEST

6/recent/ticker-posts

ഭാര്യയെയും മകളെയും കഴുത്തറുത്ത് കൊന്ന് ഗൃഹനാഥൻ; മകൻ ഗുരുതരാവസ്ഥയിൽ


ഭാര്യയെയും മകളെയും കഴുത്തറത്തു കൊന്ന് ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു. പ്രീത (39), ശ്രീനന്ദ (12) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരുക്കേറ്റ മകൻ ശ്രീരാഗിനെ (18) കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യക്ക് ശ്രമിച്ച ഭർത്താവ് ശ്രീജു (46) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ശ്രീജു കുറ്റം സമ്മതിച്ചതായാണു സൂചന.


കൊല്ലം പൂതക്കുളത്ത് ഇന്ന് രാവിലെയാണ് അതിദാരുണമായ സംഭവം നടന്നത്. പ്രീതയ്ക്കു കാൻസർ സ്ഥിരീകരിച്ചിരുന്നു. കൂടാതെ കടബാധ്യതയെ തുടർന്ന് കുടുംബം പ്രതിസന്ധിയിലുമായിരുന്നെന്നാണു വിവരം. പൂതക്കുളം ബാങ്കിലെ കളക്ഷൻ ഏജന്റാണ് പ്രീത.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments