LATEST

6/recent/ticker-posts

പുതുപ്പാടിയിൽ യുവാവിന് കുത്തേറ്റു; പ്രതി പിടിയിൽ


പുതുപ്പാടിയിൽ ഇന്നലെ രാത്രിയുണ്ടായ സംഘര്‍ഷത്തില്‍ യുവാവിന് കുത്തേറ്റു. കുരിശ്പള്ളിയ്ക്ക് സമീപം നൊച്ചിയൻ നവാസിനാണ് പരിക്കേറ്റത്. നവാസിന്‍റെ മുതുകിലും കയ്യിലും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. 

പ്രതിയായ പുതുപ്പാടി സ്വദേശി ശ്യാംചന്ദ്രനെ പോലീസ് പിടിയിലായിട്ടുണ്ട്. പ്രതിയായ വ്യക്തി മറ്റൊരാളെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്ത് സംഘര്‍ഷമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടന്ന വാക്ക് തർക്കത്തിന് പിന്നാലെയാണ് നവാസിനെ കുത്തിയതെന്നാണ് പൊലീസ് പറയുന്നത്. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥലത്ത് സംഘർഷമുണ്ടാക്കാനുള്ള ശ്രമമെന്ന് യുഡിഎഫ് ആരോപിച്ചു.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

Post a Comment

0 Comments