LATEST

6/recent/ticker-posts

റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് (ആര്‍.പി.എഫ്) വിജ്ഞാപനമെത്തി; പത്താം ക്ലാസ് ഉള്ളവർക്കും അവസരം; 4660 ഒഴിവുകള്‍


ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലേക്ക് പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ആര്‍.പി.എഫിലേക്ക് കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ (എസ്.ഐ) തസ്തികകളിലേക്കാണ് നിയമനം നടക്കുന്നത്. മിനിമം പത്താം ക്ലാസ്, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ആകെ 4660 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അവസാന തീയതി മേയ് 14.

തസ്തിക & ഒഴിവ്
റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന് (RPF) ന് കീഴില്‍ കോണ്‍സ്റ്റബിള്‍, സബ് ഇന്‍സ്‌പെക്ടര്‍ റിക്രൂട്ട്‌മെന്റ്. 

ആകെ 4660 ഒഴിവുകള്‍. ഇന്ത്യയൊട്ടാകെ നിയമനം നടക്കും. 

കോണ്‍സ്റ്റബിള്‍ = 4208
സബ് ഇന്‍സ്‌പെക്ടര്‍ = 452
ആകെ                     = 4660

പ്രായപരിധി
കോണ്‍സ്റ്റബിള്‍ = 18 മുതല്‍ 28 വയസ് വരെ. 
സബ് ഇന്‍സ്‌പെക്ടര്‍ = 20 മുതല്‍ 28 വയസ് വരെ. 

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് 5 വര്‍ഷവും, ഒബിസി വിഭാഗക്കാര്‍ക്ക് 3 വര്‍ഷവും, പി.ഡബ്ല്യൂ.ബി.ഡി വിഭാഗക്കാര്‍ക്ക് 10 വര്‍ഷവും ഉയര്‍ന്ന പ്രായപരിധിയില്‍ വയസിളവുണ്ട്. 

യോഗ്യത
സബ് ഇന്‍സ്‌പെക്ടര്‍ : ഡിഗ്രി
കോണ്‍സ്റ്റബിള്‍ : പത്താം ക്ലാസ്
 
റിക്രൂട്ട്‌മെന്റ്
കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെയും, ഫിസിക്കല്‍ എഫിഷ്യന്‍സി ടെസ്റ്റിന്റെയും, ഫിസിക്കല്‍ മെഷര്‍മെന്റിന്റെയും, സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 
 
ഫിസിക്കല്‍ മെഷര്‍മെന്റ്‌സ്
 
ജനറല്‍, ഒബിസി 
പുരുഷന്‍മാര്‍ 165 സെ.മീറ്റര്‍ നീളം
 
വനിതകള്‍ 157 സെ.മീ നീളം
ചെസ്റ്റ് : 80 -85
 
എസ്.സി, എസ്.ടി
പുരുഷന്‍മാര്‍ 160 സെ.മീ നീളം
 
വനിതകള്‍ 152 സെ.മീ നീളം
ചെസ്റ്റ്: 76.2- 81.2

Category Running    Long Jump High Jump
Sub Inspector (Exe) 1600 metres in 6 min 30 secs 12 ft 3.9 ft

Sub Inspector female (Exe) 800 metres in 4 mins 9 ft 3 ft

Constable (Exe) 1600 metres in 5 min 45 secs 14 ft 4 ft

Constable female (Exe) 800 metres in 3 min 40 secs 9 ft 3 ft
 
🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇

അപേക്ഷ ഫീസ്
ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 500 രൂപ. 
 
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി വിഭാഗക്കാര്‍ക്ക് 250 രൂപ. 
 
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക്  http://www.rpf.indianrailways.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക. 
 
വിജ്ഞാപനം: click here

Post a Comment

0 Comments