LATEST

6/recent/ticker-posts

നൊച്ചാട് സ്വദേശിനിയുടെ കൊലപാതകം; സ്വർണം വിൽക്കാൻ മുഖ്യപ്രതിയെ സഹായിച്ച ആളും പിടിയില്‍


പേരാമ്പ്ര: നൊച്ചാട് സ്വദേശിനി അനുവിന്റെ കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മുഖ്യപ്രതിക്ക് സഹായം നല്‍കിയ കൊണ്ടോട്ടി സ്വദേശി അബൂബക്കറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്. അനുവിന്റെ സ്വര്‍ണ്ണം വില്‍ക്കാന്‍ പ്രതിയെ സഹായിച്ചയാളാണ് അറസ്റ്റിലായത്‌.


ഇന്നലെ മുഖ്യപ്രതിയായ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ശനിയാഴ്ച രാത്രി മുഴുവന്‍ ചോദ്യം ചെയ്തപ്പോഴാണ് സ്വര്‍ണ്ണം വില്‍ക്കുവാന്‍ സഹായിച്ചയാളെക്കുറിച്ചുളള വിവരം ലഭിക്കുന്നത്. തുടര്‍ന്ന് സ്വര്‍ണ്ണം വില്‍ക്കാന്‍ പോയ ജ്വല്ലറിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. കൊണ്ടോട്ടിയില്‍ നിന്നും തന്നെയാണ് രണ്ടാം പ്രതിയെയും പിടികൂടിയത്.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇


കൊല്ലപ്പെട്ട നൊച്ചാട് സ്വദേശി അനുവിനെ പ്രതി മുജീബ് റഹ്‌മാന്‍ സഹായം വാഗ്ദാനം ചെയ്ത് തെറ്റിദ്ധരിപ്പിച്ച് ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോള്‍ വ്യക്തമാക്കിയിരുന്നു. അടുത്ത ജംക്ഷനില്‍ നില്‍ക്കുന്ന ഭര്‍ത്താവിന് സമീപം എത്തിക്കാമെന്ന് പറഞ്ഞ് മുജീബ് അനുവിനെ ബൈക്കില്‍ കയറ്റിയത്.

അല്ലിയോറയിലെത്തിയപ്പോള്‍ മൂത്രശങ്ക തീര്‍ക്കാനെന്ന് പറഞ്ഞ് ബൈക്ക് നിര്‍ത്തി. തുടര്‍ന്ന് കൂടെയിറങ്ങിയ അനുവിനെ മുജീബ് തോട്ടിലേക്ക് തള്ളിയിട്ടു. പിന്നാലെ തോട്ടിലേക്ക് ഇറങ്ങി അനുവിന്റെ ആഭരണങ്ങള്‍ കവരാനുള്ള ശ്രമം നടത്തി. ഇത് ചെറുക്കാന്‍ ശ്രമിച്ച അനുവിന്റെ തല പ്രതി തോട്ടില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു. ഇതാണ് യുവതിയുടെ മരണത്തിന് ഇടയക്കിയത്. അനുവിന്റെ ശരീരത്തിലുള്ള ആഭരണങ്ങളെല്ലാം പ്രതി മുജീബ് റഹ്‌മാന്‍ കവര്‍ന്നെടുത്തിരുന്നു.


Post a Comment

0 Comments