LATEST

6/recent/ticker-posts

ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്നു വീണു


മുക്കം: ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങൾക്കകം ആശുപത്രി ഐസൊലേഷൻ വാർഡിന്റെ സീലിംഗ് തകർന്നു വീണു. മുക്കം കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ നിർമിച്ച ഐസൊലേഷൻ വാർഡി ന്റെ മുൻവശത്തെ സീലിംഗാണ് തകർന്നുവീണ 5.

കഴിഞ്ഞ ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്‌ കെട്ടിടമാണിത്. ഉദ്ഘാടനം നടന്നെങ്കിലും ഇതു വരെ പ്രവർത്തനം ആരംഭിച്ചിരുന്നില്ല. 1,79,00000 കിഫ്ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടം നിർമിച്ച തും ഫർണിച്ചർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങിയതും.

🪀 ഏറ്റവും പുതിയ വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കുന്നതിനായി ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ അംഗമാവുക 👇https://chat.whatsapp.com/DLCGlULq7MAGwTTOtKFhoG

തൃശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊ സൈറ്റിയാണ് നിർമാണം പൂർത്തിയാക്കിയത്. കെട്ടിടത്തിന്റെ നിർമാണ സമയത്ത് തന്നെ അപാ കത ഉണ്ടായിരുന്നെന്നും നിർമാണത്തിൽ വൻ അ ഴിമതിയാണ് നടന്നതെന്നും സ്ഥലം സന്ദർശിച്ച യുഡിഎഫ് കൗൺസിലർമാരും യുഡിഎഫ് നേ താക്കളും പറഞ്ഞു.

സംസ്ഥാനത്ത് മറ്റ് സ്ഥലങ്ങളിലും ഇത്തരം കെട്ടി ടങ്ങൾ നിർമിച്ചിട്ടുണ്ടെന്നും അതും പരിശോധിക്ക ണമെന്നും അവർ പറഞ്ഞു. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് മുക്കം കമ്യൂണിറ്റി ഹെൽത്ത് സെ ന്ററിലേക്ക് മാർച്ച് നടത്തുമെന്നും നേതാക്കൾ അ റിയിച്ചു.

Post a Comment

0 Comments