LATEST

6/recent/ticker-posts

ഭക്ഷണം കഴിക്കുന്നതിനിടെ കൈതട്ടിപ്പോയതിന് തർക്കം; സുഹൃത്തിന്റെ മൂക്ക് ഇടിച്ചുതകർത്തു



ഹോട്ടലിൽ ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതിനിടയിൽ കൈ തട്ടിപ്പോയെന്ന് ആരോപിച്ച് സുഹൃത്തിന്റെ മൂക്കിന്റെ എല്ല് ഇടിച്ച് പൊട്ടിച്ചയാൾ അറസ്റ്റിൽ. തിരുവണ്ണൂർ സ്വദേശി മൈത്രി റോഡിൽ ഇടത്തിൽ താഴത്ത് പി.ടി. മുഹമ്മദ് ഹാഷിം (30) ആണ് പിടിയിലായത്.


കല്ലായി സ്വദേശി ആർ.കെ. തോട്ടത്തിൽ താജുദ്ദീൻ (48) ന്റെ മൂക്കിനാണ് സാരമായ പരിക്കേറ്റത്. ഒക്ടോബർ 25-ന് ഫ്രാൻസിസ് റോഡിന് സമീപമുള്ള കടയിൽ ബിരിയാണി കഴിക്കാൻ എത്തിയതായിരുന്നു താജുദ്ദീനും സുഹൃത്തുക്കളും. ഇവർ തമ്മിൽ വാക്തർക്കമുണ്ടാവുകയായിരുന്നു. മൂന്നുപേർകൂടി പിടിയിലാകാനുണ്ടെന്ന് ടൗൺ ഇൻസ്പെക്ടർ ബൈജു കെ. ജോസ് പറഞ്ഞു

Post a Comment

0 Comments