സന്തോഷ് ട്രോഫി ഫൈനൽ ഇന്ന്: കേരളം v/s ബംഗാൾ


സന്തോഷ് ട്രോഫി ഫൈനൽ പോരാട്ടം ഇന്ന്. ഏഴാം കിരീട നേടുകയെന്ന ലക്ഷ്യവുമായാണ് കേരളം ഇന്നിറങ്ങുന്നത്. കരുത്തരായ ബംഗാള്‍ ആണ് കേരളത്തിന്റെ എതിരാളികൾ. രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ മത്സരത്തിന് തുടക്കമാകും. 

സന്തോഷ് ട്രോഫിക്കു വേണ്ടി ഏഴാംവട്ടം ബൂട്ടണിയുന്ന ക്യാപ്റ്റന്‍ ജിജോ ജോസഫിന്‍റെ നേതൃത്വത്തിലാണ് കേരളം കളിക്കളത്തിലിറങ്ങുക. ഇക്കഴിഞ്ഞ ഗ്രൂപ്പ് മൽസരത്തിൽ ബംഗാളിനെ 2 ഗോളുകൾക്ക് പിന്നിലാക്കിയതിന്‍റെ ആത്മവിശ്വാസവും കേരളത്തിനുണ്ട്.

സന്തോഷ് ട്രോഫിയുടെ ചരിത്രത്തിൽ 46ാം തവണയാണ് ബംഗാള്‍ ഫൈനലില്‍ എത്തുന്നത്. അതില്‍ 32 തവണ ചാമ്പ്യന്‍മാരായി. സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പില്‍ കേരളവും ബംഗാളും നേര്‍ക്കുനേര്‍ വരുന്നത് നാലാം തവണയാണ്. 1989,1994 വര്‍ഷങ്ങളിലെ ഫൈനലില്‍ ബംഗാളിനായിരുന്നു വിജയം. ഏറ്റവും ഒടുവില്‍ 2018ല്‍ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ കേരളത്തിനായിരുന്നു വിജയം.

Post a Comment

0 Comments