കണ്ണൂരിൽ കാണാതായ വിദ്യാർഥിനിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തികണ്ണൂർ∙ ഇരിട്ടി കോളിക്കടവ് പുഴയിൽ വിദ്യാർഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നാട് സ്വദേശിനി ജഹാന ഷെറിൻ(19) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ ജഹാനയെ കാണാതായിരുന്നു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പൊലീസും നാട്ടുകാരും ചേർന്നു നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച വൈകിട്ടോടെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്കു മാറ്റി. വീട്പ്പാട് എൻഎൻഡിപി കോളജിലെ രണ്ടാം വർഷ ബിബിഎ വിദ്യാർഥിനിയാണ് ജഹാന ഷെറിന്‍.

Post a Comment

0 Comments