തൃശൂര്‍ പൂരം വിളംബരം ഇന്ന്


തൃശൂര്‍ പൂരം വിളംബരം ഇന്ന്. കുറ്റൂര്‍ നൈതലക്കാവിലമ്മ വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയില്‍ എത്തി മടങ്ങുന്നതോടെ പൂരംവിളംബരത്തിനു തുടക്കമാകും. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ എറണാകുളം ശിവകുമാറാണ് കുറ്റൂര്‍ നൈതലക്കാവിലമ്മയുടെ തിടമ്പേറ്റുക.

രാവിലെ എട്ടു മണിയോടെ എഴുന്നള്ളിപ്പ് തുടങ്ങും. പത്തരയോടെ വടക്കുന്നാഥ ക്ഷേത്രത്തില്‍ എത്തും. തെക്കേഗോപുര വാതില്‍ തുറന്ന് നിലപാടുതറയിലേയ്ക്കു നീങ്ങും. പിന്നീട് പുരവിളംബര നടത്തും. തൃശൂര്‍ പൂരദിനത്തില്‍ കണിമംഗലം ശാസ്താവിന് വടക്കുന്നാഥ ക്ഷേത്രത്തിലേയ്ക്കു പ്രവേശിക്കാനാണ് തെക്കേഗോപുരവാതില്‍ തുറന്നിടുന്നത്.

Post a Comment

0 Comments