കെജിഎഫ് താരം മോഹൻ ജുനേജ അന്തരിച്ചുവൻ വാണിജ്യവിജയം നേടിയ കന്നഡ ചിത്രം കെജിഎഫിന്റെ രണ്ടു ഭാഗങ്ങളിലും അഭിനയിച്ച കന്നഡ സിനിമാ താരം മോഹന്‍ ജുനേജ അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിൽവച്ചാണ് മരണം. കന്നഡയ്ക്കു പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും ഹാസ്യതാരമായി അഭിനയിച്ചിട്ടുണ്ട്. കരിയറിലാകെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു.

രാജ്യത്താകെ തരംഗമായ കെജിഎഫിലെ വേഷം ശ്രദ്ധേയമായിരുന്നു. ടിവി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കർണാടകയിലെ തുംകുർ സ്വദേശിയായ മോഹൻ ബെംഗളൂരുവിലാണു പഠിച്ചതും സ്ഥിര താമസവും. സംസ്കാര ചടങ്ങുകൾ ഇന്നു നടക്കും.

Post a Comment

0 Comments