വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി


നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിർമാതാവുമായ വി‍ജയ് ബാബുവിനെതിരായ അറസ്റ്റ് വാറന്‍റ് യുഎഇ പൊലീസിന് കൈമാറി. പ്രതിക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് കൊച്ചി സിറ്റി പൊലീസിന്‍റെ നടപടി. 

വിജയ് ബാബു യുഎഇയിൽ എവിടെയുണ്ടെന്ന കാര്യത്തില്‍ കൊച്ചി പൊലീസിന് വ്യക്തതയില്ല. ഇത് കണ്ടെത്തി അറിയിക്കാനാണ് യുഎഇ പൊലീസിന് വാറന്‍റ് കൈമാറിയത്. അവരുടെ മറുപടി കിട്ടിയ ശേഷം തുടർനടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Post a Comment

0 Comments