വീട്ടുമുറ്റത്ത് കഞ്ചാവ് നട്ടു വളര്‍ത്തിയ വീട്ടമ്മ അറസ്റ്റിൽ


വീട്ടുമുറ്റത്ത് കഞ്ചാവുചെടി വളര്‍ത്തിയ വീട്ടമ്മ അറസ്റ്റില്‍. കൊല്ലം കൊട്ടാരക്കര മേലില കണിയാന്‍കുഴി കാരാണിയില്‍ ചരുവിളപുത്തന്‍വീട്ടില്‍ തുളസി(60)യാണ് അറസ്റ്റിലായത്.

പത്തടി ഉയരവും വിളവെടുപ്പിനു പാകവുമായ കഞ്ചാവുചെടിയാണ് ഇവരുടെ വീട്ടുമുറ്റത്തുണ്ടായിരുന്നത്. വാങ്ങി ഉപയോഗിക്കാന്‍ ചെലവേറിയതിനാലാണ് ഇവര്‍ വീട്ടില്‍ത്തന്നെ കഞ്ചാവ് വളര്‍ത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

എക്സൈസ് സി.ഐ. പി.എ.സഹദുള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ്‌ ചെയ്തത്.

Post a Comment

0 Comments