വിദ്യാർഥിനികളെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ കസ്റ്റഡിയിലെടുത്തുവർഷങ്ങളായി വിദ്യാർഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുൻ അധ്യാപകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറത്തെ സിപിഎം പ്രാദേശിക നേതാവും നഗരസഭാ അംഗവുമായിരുന്ന കെ.വി.ശശികുമാറിനെയാണു കസ്റ്റഡിയിലെടുത്തത്. 

50 ലധികം പൂർവ വിദ്യാർഥികൾ ശശികുമാറിനെതിരെ പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഒളിവിൽ പോയ ശശികുമാറിനെ കനത്ത പ്രതിഷേധത്തിനു പിന്നാലെയാണു പിടികൂടിയത്.

സ്കൂളിൽ നിന്ന് വിരമിച്ചതിനു ശേഷം ഇയാൾ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിനു പിന്നാലെയാണു പരാതി ഉയർന്നത്. പരാതി അറിയിച്ചിട്ടും മാനേജ്മെന്റ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പൂർവ വിദ്യാർഥി കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. ശശിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്, വനിത ലീഗ്, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകൾ മാർച്ചും നടത്തി.

കഴിഞ്ഞ മൂന്നു ടേമായി സിപിഎമ്മിന്റെ മലപ്പുറം നഗരസഭയിലെ കൗൺസിലർ കൂടിയാണ് ശശി. പരാതി ഉയർന്നതോടെ പാർട്ടി നിർദേശ പ്രകാരം നഗരസഭാംഗത്വം രാജിവച്ചു. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Post a Comment

0 Comments