ഇന്ന് ലോക നഴ്‌സ് ദിനം


വെള്ളയുടുപ്പിട്ട മാലാഖമാരുടെ ദിനമാണ് ഇന്ന്. ലോക നഴ്സ് ദിനമായി ആചരിക്കുന്ന ദിനം ഇന്നാണ്. ഈ ഒരു ദിവസം മാത്രമാണോ നമ്മൾ നഴ്‌സുമാരെ ആദരിക്കാൻ വേണ്ടി മാറ്റിവയ്‌ക്കേണ്ടതെന്ന് നമ്മൾ എല്ലാവരും ചിന്തിക്കണം.നഴ്‌സുമാരുടെ മഹത്വം ഈ ലോകമൊട്ടാകെ ശരിയായി തിരിച്ചറിഞ്ഞ കാലമായിരുന്നു കോവിഡ്. കൊവിഡ് രോഗികളെ രാവും പകലുമില്ലാത്ത, സ്വന്തം ജീവന്‍ പോലും നോക്കാതെ ഓരോ രോഗികളെയും സാന്ത്വനവും സമാധാനവും നല്‍കി പൂർണ്ണ ആരോഗ്യവാനാകാൻ സഹായിക്കുന്ന ദൈവത്തിന്റെ മുഖമുള്ള മാലാഖമാർ തന്നെയാണ് ഓരോ നഴ്‌സുമാർ.

ഇത് ശാരീരികവും ഒപ്പം മാനസികവുമായി അധ്വാനം വേണ്ടി വരുന്ന ജോലി തന്നെയാണ്. പല നഴ്‌സുമാരും നിന്നനിൽപ്പിൽ 12 മണിക്കൂർ ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്നു.എന്നാൽ ഇവർക്ക് കൃത്യമായ വേതനം കിട്ടുന്നുണ്ടോയെന്നത് കൃത്യമായ ചോദ്യമാണ്. അടിസ്ഥാന വേതനത്തിനായി സമരം ചെയ്യുന്നതിനിടയിൽ നഴ്‌സുമാർ ഉറക്കെ പറഞ്ഞ ഒരു കാര്യമുണ്ട്. ' ഞങ്ങളെ നിങ്ങൾ മാലാഖാമാരായി കാണണ്ട, മനുഷ്യരായി കണ്ടാൽ മാത്രം മതി'യെന്ന് പറഞ്ഞു. 

ഒരു പുഞ്ചിരിയില്‍, ഒരു വാക്കില്‍ രോഗികള്‍ക്ക് പ്രതീക്ഷയും ആശ്വാസവും നല്‍കാന്‍ കഴിയുന്ന ഇവരും മനുഷ്യരാണെന്ന്, ഇവര്‍ക്കും ആകുലതകളും പ്രയാസങ്ങളുമുണ്ടെന്ന് മനസിലാക്കാന്‍ ഉള്ള മനസ് നാമോരോരുത്തരും കാണിയ്ക്കുക തന്നെ വേണം. ഇവര്‍ ചെയ്യുന്ന കേവലം ഒരു ജോലി മാത്രമല്ല, ഇതൊരു കാരുണ്യ പ്രവര്‍ത്തി കൂടിയാണെന്ന തിരിച്ചറിവ് ഈ രംഗത്തേക്കു വരുന്നവര്‍ക്കും സമൂഹത്തിനും വേണ്ടതും അത്യാവശ്യമാണ്.

Post a Comment

0 Comments