ശ്രീനിവാസൻ ആരോഗ്യവാൻ ;പുതിയ ഫോട്ടോ വേദനയാവുന്നുവെന്ന് പ്രേക്ഷകർ


ആശുപത്രിയിൽ കിടക്കയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് വീട്ടിൽ തിരിച്ചെത്തിയ ശ്രീനിവാസന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാവുന്നു. അദ്ദേഹം പൂർണ്ണ ആരോഗ്യവാനെന്ന് കുടുംബം പറയുന്നു. ചിരിച്ചുകൊണ്ട് കൈയുർത്തി കാണിക്കുന്ന ശ്രീനിവാസന്റെ ചിത്രങ്ങൾ കാണുമ്പോൾ സന്തോഷമാവുന്നുണ്ടെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട നടന്റെ ലുക്ക് മൊത്തം മാറിയെന്ന വേദനയും പ്രേക്ഷകർ പങ്കുവയ്ക്കുന്നു.

വൈറലായ ചിത്രത്തിൽ ഭാര്യ വിമലയും ശ്രീനിവാസനോടൊപ്പം ഉണ്ട്.പഴയതുപോലെയാകാൻ ഇനിയും കുറച്ച് സമയം വേണ്ടിവരും. ഇപ്പോഴും അച്ഛൻ സംസാരിച്ച് തുടങ്ങിയിട്ടില്ല, പൂർണമായും ഭേദപ്പെടാൻ കുറച്ച് കാലതാമസം എടുത്തേക്കുമെന്നാണ് ധ്യാൻ പറഞ്ഞത്. മാർച്ച് 30നാണ് നെഞ്ചുവേദനയെ തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അടുത്ത ദിവസം തന്നെ ബൈപ്പാസ് സർജറിയ്‌ക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. 

ശസ്ത്രക്രിയയ്‌ക്ക് ശേഷം മൂന്ന് ദിവസം വെന്റിലേറ്ററിൽ കഴിഞ്ഞ അദ്ദേഹത്തെ വെന്റിലേറ്ററിൽ നിന്നും മാറ്റിയതോടെ അണുബാധയുണ്ടായി. ഇതോടെ വീണ്ടും വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രിൽ 12ന് ശ്രീനിവാസനെ വെന്റിലേറ്ററിൽ നിന്നും മാറ്റിയിരുന്നു. ഏപ്രിൽ അവസാന വാരമാണ് അദ്ദേഹത്തെ ഡിസ്ചാർജ്ജ് ചെയ്യുന്നത്.

Post a Comment

0 Comments